മാവേലിക്കരയില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം; ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവര്‍ക്ക് പിന്തുണയെന്ന് സ്വതന്ത്രന്‍

ആലപ്പുഴ: മാവേലിക്കര നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെത്തിയതോടെ സൗഭാഗ്യം കൈവന്നത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതന്‍ കെവി ശ്രീകുമാറിന്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നഗരസഭയില്‍ നിര്‍ണായകമായി മാറിയിരിക്കുകയാണ് വിമതന്‍ കെവി ശ്രീകുമാര്‍.

നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണക്കുമെന്ന് ശ്രീകുമാര്‍ അറിയിച്ചു. ആകെ 28 വാര്‍ഡുകളാണ് മാവേലിക്കര നഗരസഭയിലുള്ളത്. ഇതില്‍ ഒമ്പതെണ്ണം വീതം എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും പങ്കിട്ടു. 27 സീറ്റുകള്‍ മൂന്ന് പാര്‍ട്ടികളും തുല്യമായി പങ്കിട്ടതോടെയാണ് സ്വതന്ത്രന്റെ നിലപാട് നിര്‍ണായകമായത.്

ചെയര്‍മാന്‍ സ്ഥാനം ആരു നല്‍കുന്നുവോ അവരെ പിന്തുണക്കും എന്ന ഉറച്ച നിലപാടിലാണ് ശ്രീകുമാര്‍. മൂന്ന് മുന്നണികളും ഇദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു ഇദ്ദേഹം. പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോടാണ്. എല്‍ ഡി എഫിനെ പിന്തുണയ്ക്കാനാണ് ആലോചന. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

web desk 1:
whatsapp
line