എസ്ഡിപിഐ സംസ്ഥാന നേതാവ് കെ.എസ്. ഷാന്റെ വധക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. അഖില്‍ എന്ന ചേര്‍ത്തല സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. അഖിലാണ് ആംബുലന്‍സില്‍ ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്തിയത്.
ഷാനെ ഇടിച്ചിട്ട കാര്‍ ഉപേക്ഷിച്ചതിന് പിന്നാലെ ആംബുലന്‍സില്‍ രക്ഷപ്പെടുകയായിരുന്നു പ്രതികള്‍. കണിച്ചുകുളങ്ങരയില്‍ വെച്ചാണ് ഇവര്‍ കാര്‍ ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് കാര്‍ കണ്ടെത്തിയത്.
അതേസമയം, രഞ്ജിത്ത് വധക്കേസില്‍ ഇന്നലെ പിടിക്കപ്പെട്ട അഞ്ചു പേരെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്തത് ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ ശേഷമാണ്.