X

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി മാവേലിക്കരയില്‍ ഒന്നരവയസുകാരന്‍ മരിച്ചു

ആലപ്പുഴ മാവേലിക്കരയില്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു. മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.തൊണ്ടയില്‍ മുറുക്ക് കുടുങ്ങിയതിനെ തുടര്‍ന്ന് കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നു എന്നാണ് വിവരം

webdesk15: