ആലപ്പുഴ കളര്‍കോട് അപകടത്തില്‍ പരുക്കേറ്റ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആല്വിന് ജോര്‍ജ്(20) ആണ് മരിച്ചത്. അപകടത്തില്‍ ആല്വിന് തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ആല്‍വിനെ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു