കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെയാണ് സംഭവം. അവസാനത്തെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാർ കയറുന്നതിനു മുൻപ് ആയതിനാൽ അപകടം ഒഴിവായി. രാവിലെ 5.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലധികം വൈകി 6.43നാണ് കണ്ണൂരിൽ നിന്നു പുറപ്പെട്ടത്.