X

ആലപ്പുഴ വാഹനാപകടം: ആല്‍വിന്റെ ജോര്‍ജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ആല്‍വിന്‍ ജോര്‍ജിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലെത്തിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പുലര്‍ച്ചയോടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പത്തുമണിയോടെ ആല്‍വിന്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എടത്വയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. തിങ്കളാഴ്ച ശവസംസ്‌കാരം നടത്താനാണ് തീരുമാനം.

അപകടത്തില്‍ ആല്‍വിന് തലച്ചോറിലും ആന്തരികാവയവങ്ങളിലുമായിരുന്നു ഗുരുതര ക്ഷതമേറ്റത്. വിദഗ്ധ ചികിത്സ വേണമെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെത്തുടര്‍ന്ന് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

webdesk17: