X

ആലപ്പുഴ വാഹനാപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല, വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും

ആലപ്പുഴ: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിണപ്പെട്ട അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ നടപടിയെടുത്ത് എന്‍ഫോഴ്സ്മെന്റ്. കാര്‍ വാടകയ്ക്ക് നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈസന്‍സ് ഇല്ലാതെയാണ് ഉടമ റെന്റ് എ കാര്‍ വാടകയ്ക്ക് നല്‍കിയത്. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനത്തില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്.

ഡ്രൈവര്‍ ലൈസന്‍സ് എടുത്തിട്ട് അഞ്ച് മാസം മായിട്ടൊള്ളെന്ന് ആര്‍ടിഒ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്തികളുടെ കാര്‍ ഗുരുവായൂര്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

അഞ്ച് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിരുന്നെന്നും സ്പീഡ് കുറച്ചിട്ടും കാര്‍ ബസിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. മരിച്ചവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

webdesk17: