മലപ്പുറം: ആലപ്പാട്ട് സമരവുമായി ബന്ധപ്പെട്ട് മലപ്പുറത്തുകാരെ അധിക്ഷേപിച്ച മന്ത്രി ഇ.പി ജയരാജനോട് ചോദ്യങ്ങളുമായി ഒരു സംഘം മലപ്പുറത്തുകാര്‍ രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് മന്ത്രിയോട് രണ്ട് ചോദ്യങ്ങള്‍ എന്ന് പറഞ്ഞാണ് ജയരാജനു നേരെ ചോദ്യമുന്നയിക്കുന്നത്.
മലപ്പുറം കേരളത്തിന്റെ ഭൂപടത്തില്‍ ഇല്ലേയെന്നും അവര്‍ക്കെന്താ സമരം ചെയ്തു കൂടെയെന്നും അവര്‍ ചോദിക്കുന്നു. ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് മലപ്പുറത്തുകാരും മറ്റും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്തിനാണെന്ന് പരിശോധിക്കണമെന്നാണ് ജയരാജന്‍ പറഞ്ഞത്. പ്രസ്താവന വിവാദമാകുന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മലപ്പുറത്ത് കടലില്ലെന്നും പിന്നെയെന്തിനാ അവിടെയുള്ളവര്‍ ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പിന്നെ താനൂരും തിരൂരുമാണ് കടലെന്നും മലപ്പുറത്തില്ലെന്നും തിരുത്തി.
ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് മലപ്പുറത്തെ ഏഴു ചെറുപ്പക്കാര്‍ ഫേസ്ബുക്കില്‍ ചോദ്യങ്ങളുമായി രംഗത്തുവന്നത്. കേരള ഭൂപടത്തില്‍ തന്നെയുള്ള മലപ്പുറത്തുകാര്‍ക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൂടെയെന്നാണ് ഏഴംഗ സംഘം ചോദിക്കുന്നത്.