തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം. എന്നാല്‍ സമരസമിതിക്കാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്‌നത്തെ കുറിച്ച് മനസിലാക്കാന്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഐ.ആര്‍.ഇ പ്രതിനിധികളുടേയും യോഗമാണ് വിളിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഖനനം പൂര്‍ണമായും അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. സമരസമിതിയെ നേരത്തെ തള്ളിപ്പറഞ്ഞ മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പ്രതിഷേധം കനത്തതോടെ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു.