X

ആലക്കോട് സെക്യൂരിറ്റി ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു

ആലക്കോട് : കാപ്പിമല മഞ്ഞപ്പുല്ലില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വെടിയേറ്റു മരിച്ചു. മാതമംഗലം സ്വദേശി ഭരതനാണ് മരിച്ചത് . ഇന്നലെ രാവിലെ റിസോര്‍ട്ട് കവാടത്തിനു സമീപം ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും നായാട്ടിന് ഉപയോഗിക്കുന്ന നാടന്‍ തോക്കും കണ്ടെത്തിയിട്ടുണ്ട്. സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മാതമംഗലം കൈതപ്രം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വര്‍ഷങ്ങളായി ഇയാള്‍ ജോലി ചെയ്തു വരികയായിരുന്നു. ആലക്കോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

chandrika: