X
    Categories: main stories

ഗോവധനിരോധനം ദുരുപയോഗം ചെയ്യുന്നു; ഇറച്ചി പിടിച്ചെടുത്തതിന്റെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നു-തുറന്നടിച്ച് കോടതി

Judge holding gavel in courtroom

അലഹബാദ്: ഗോവധനിരോധന നിയമം യുപിയില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് അലഹബാദ് ഹൈക്കോടതി. ഇറച്ചി പിടിച്ചെടുത്താല്‍ അത് പശുവിന്റെ ഇറച്ചിയാണോയെന്ന് പരിശോധിക്കാതെ നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണ്. കറവ വറ്റിയ പശുക്കള്‍ റോഡില്‍ അലയുകയാണ്. അവ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്.പരിഹാരനടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഗോവധനിരോധന നിയമം സംഘപരിവാര്‍ ശക്തികള്‍ വ്യാപമായ മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടലെന്ന കാര്യവും ശ്രദ്ധേയമാണ്. പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് നിരവധിപേരെയാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് തല്ലിക്കൊന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഇടപെടലിന് വലിയ പ്രാധാന്യമുണ്ട്.

ഗോവധനിരോധനം ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളിക്ക് കൂടി വിരല്‍ചൂണ്ടുന്നതാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ഗോവധം നിരോധിക്കുന്നതിനോടൊപ്പം അതുണ്ടാക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടി നടപടി വേണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: