X

അൽ മുന സ്കൂൾ കെജി ഗ്രേഡുയേഷൻ സംഘടിപ്പിച്ചു

ദമ്മാം : അൽ മുന ഇന്റർനാഷണൽ സ്കൂൾ നഴ്സറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കിന്റർ ഗാർട്ടൻ പഠനം പൂർത്തിയാക്കി ഔദ്യോഗിക സ്കൂൾ സംവിധാനത്തിലേക് പ്രവേശിക്കാനിരിക്കുന്ന ഇരുനൂറോളം വിദ്യാർത്ഥികൾക്കാണ് നഴ്സറി ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്.

മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത സയ്ദ് മുഈൻ അലി ശിഹാബ് തങ്ങൾ പാണക്കാട് ചടങ്ങ് ഉത്ഘാടനം ചെയ്തു. അമ്മമാരുടെ മടിത്തട്ടിൽ നിന്നും അദ്യാപികമാരുടെ കൈകളിൽ ഏല്പിച്ച പിഞ്ചു പൈതങ്ങൾ ഇന്ന് എഴുത്തിനും വായനക്കും അപ്പുറം മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്ന സംസ്‌കൃത വിഭാഗമാക്കി എടുക്കുന്നതിൽ സ്ഥാപനവും അധ്യാപകരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്നും ചടങ്ങ് ഉത്ഘാടനം ചെയ്ത കൊണ്ട് അദ്ദേഹം സൂചിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി വിദ്യാഭ്യാസ മേഖലയിൽ അൽ മുന സ്കൂൾ ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു.

മനോഹരമായ ഗ്രാജുവേഷൻ ഗൗണും തൊപ്പിയും അണിഞ്ഞ കൊച്ചു ബിരുദ ധാരികൾ അതിഥികളിൽ നിന്നും അവരുടെ പ്രഥമ ബിരുദം കരസ്ഥമാക്കി. തികഞ്ഞ ആത്മ വിശ്വാസത്തോടെയും അഭിമാന ബോധത്തോടെയും സ്റ്റേജിൽ അണിനിരന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിനു ഏറെ ആവേശം പകർന്നു.

സീനിയർ വിദ്യാര്ഥികള്ക്ക് ആശംസകൾ നേർന്നു കൊണ്ട് എൽ കെ ജി വിദ്യാർത്ഥികൾ അവതരിപിച്ച സംഘ നൃത്തം ഏറെ ആസ്വാദ്യകരമായി.
കെ ജി വിദ്യാർതികളുടെ ബിരുദം സ്വീകരിച്ചു കൊണ്ട് തങ്ങളുടെ അധ്യാപികമാർക് നന്ദി അറിയിച്ചു കൊണ്ടുള്ള പ്രസംഗങ്ങൾ ഏറെ കൗതുകം പകർന്നു.

പ്രിസിന്സിപൽ കാസ്സിം ഷാജഹാൻ അദ്യക്ഷ പ്രഭാഷണം നടത്തി. ജനറൽ മാനേജർ പി വി അബ്ദുൽ റഹിമാൻ, മാനേജർ കാദർ മാസ്റ്റർ സാമൂഹ്യ പ്രവർത്തകരായ ആലിക്കുട്ടി ഒളവട്ടൂർ, ഇബ്രാഹിം ഓമശ്ശേരി, പ്രധാന അധ്യാപകരായ വസുധ അഭയ്, പ്രദീപ് കുമാർ എന്നിവർ ആശംസകൾ നേർന്നു. അഡ്മിൻ മാനേജർ സിറാജ് , ഉണ്ണീൻ കുട്ടി, മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. കെ ജി കോഡിനേറ്റർ ശകുന്തള ജോശ്ശി സ്വാഗതവും റുബീന പർവീൻ നന്ദിയും പറഞ്ഞു.

webdesk13: