അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

webdesk13:
whatsapp
line