X

അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പി. എച്ച്. ഡിക്ക് നേരിട്ട് അഡ്മിഷൻ നേടി വാഫികൾ

ഈജിപ്തിലെ ലോക പ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ Ph.Dക്ക് നേരിട്ട് പ്രവേശനം നേടി മലയാളി വിദ്യാർത്ഥികൾ. പന്തല്ലൂർ സ്വദേശി ഉസ്മാൻ വാഫി, കടമേരി സ്വദേശി ശാഹിദ് വാഫി എന്നിവർക്കാണ് അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചത്. ഇരുവരും കാളികാവ് വാഫി കാമ്പസിലെ പൂർവ്വ വിദ്യാർത്ഥികളാണ്. വാഫി കാമ്പസിൽ നിന്ന് പി.ജി പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി ശ്രമിക്കുകയായിരുന്നു. വാഫി പി.ജി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള Ph.D പ്രവേശനം.

അൽ അസ്ഹർ, കൈറോ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ പത്തോളം അന്തർദേശീയ വിദ്യാപീഠങ്ങളുമായി സി.ഐ.സിക്കുള്ള അക്കാദമിക സഹകരണ ധാരണ(MoU ) പ്രയോജനപ്പെടുത്തി മുമ്പും പല വിദ്യാർത്ഥികളും ഉപരിപഠന ഗവേഷണ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ഇക്കൊല്ലത്തെ വാഫി വഫിയ്യ കോഴ്സുകളുടെ അഡ്മിഷൻ തുടർന്നുകൊണ്ടിരിക്കുന്നു. മെയ് 2 വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം.

webdesk11: