അക്ഷയ് കുമാർ നായകനായ ഓ മൈ ഗോഡ് 2 എന്ന ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് പറഞ്ഞാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന സംഘടന എത്തിയിരിക്കുന്നത്. അക്ഷയ് കുമാറിനെ തല്ലുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് സംഘടന വാഗ്ദാനം ചെയ്തിരിക്കുന്നത്അ.ക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാശര്‍ പ്രഖ്യാപിച്ചത്.ചിത്രം തിയേറ്ററുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. സംഘം അക്ഷയ് കുമാറിന്റെ കോലവും സിനിമയുടെ പോസ്റ്ററുകളും കത്തിക്കുകയും ചെയ്തു. സെക്സ് എഡ്യുക്കേഷനെ കുറിച്ച് സംസാരിക്കുന്ന സിനിമയിൽ ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.അമിത് റായ് സംവിധാനം ചെയ്ത സിനിമയിൽ പങ്കജ് ത്രിപാഠി, യാമി ഗൗതം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്