X
    Categories: Newstech

ഓണ്‍ലൈന്‍ സേവനങ്ങളുടെ അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ മാത്രം; വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ മാത്രമാണെന്നും മറ്റു കേന്ദ്രങ്ങളില്‍ പോയി പൊതുജനങ്ങള്‍ വഞ്ചിതാകരുതെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍.

അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ വ്യാജ ഓണ്‍ലൈന്‍ പേരില്‍ ചില സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ നിയമനടപടികള്‍ തുടരുകയാണ്.

അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പലപേരുകളില്‍ അമിത ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഗവണ്മെന്റ് സംവിധാനങ്ങളുടെ കര്‍ശന നിരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുജങ്ങളുടെ രേഖകള്‍ അക്ഷയയില്‍ സുരക്ഷിതമായിരിക്കും. വ്യക്തിഗത ലോഗിനുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ ജനസേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

Test User: