2022 ല്‍ നടന്‍ അക്ഷയ് കുമാറിന്റെ പ്രതിഫലം 135 കോടിയായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരമാണ് അക്ഷയ്. 100 കോടിയാണ് ഒരു സിനിമയ്ക്കായി ഈടാക്കുന്നത്.
ലോക് ഡൗണില്‍ സിനിമമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നിട്ടും അക്ഷയ് തന്റെ പ്രതിഫലം കുറിച്ചില്ല. അക്ഷയെ നായകനാക്കി സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ മത്സരിക്കുന്നതാണ് അതിന് കാരണം. അക്ഷയെ വച്ചു സിനിമയെടുത്താന്‍ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ്. സമീപകാലങ്ങളിലൊന്നും അക്ഷയിന്റെ ചിത്രങ്ങള്‍ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല.
അക്ഷയുടെ ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ്, ഡിജിറ്റള്‍ റൈറ്റുകള്‍ ഏകദേശം 90 കോടി രൂപയ്ക്കാണ് വിറ്റു പോകുന്നത്. അതുകൊണ്ടു തന്നെ നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.