ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും സംയുക്തമായി നടത്തുന്ന റാലി ഇന്ന്.
റാലിക്കു ശേഷം ഇരുവരും ലക്‌നോവില്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തും. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിലേര്‍പ്പെട്ടതിന് ശേഷം നേതാക്കള്‍ നടത്തുന്ന ആദ്യ വാര്‍ത്താസമ്മേളനമാണിതെന്ന പ്രത്യേകതയുണ്ട്. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം കീഴ്ഘടകങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഒന്നിച്ചുള്ള വാര്‍ത്താസമ്മേളനമെന്നാണ് കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടിനേതൃത്വം വിശദീകരിക്കുന്നത്.