ലക്‌നോ: 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മായാവതിയുടെ ബി.എസ്.പി വോട്ട് മറിച്ചെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്.
തിരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് ഒരു സീറ്റുപോലും ലഭിക്കാതിരുന്നത് ഇതിന് തെളിവാണെന്നും വോട്ട് മറിച്ചതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായി ബി.എസ്.പിയും മായാവതിയും ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
80 ലോക്‌സഭാ സീറ്റില്‍ ബി.ജെ.പി 71 ഉം സമാജ് വാദി പാര്‍ട്ടി 5, കോണ്‍ഗ്രസ് 2, അപ്‌ന ദള്‍ 2 എന്നിങ്ങനെയാണ് വിജയം നേടിയത്. 2009ല്‍ 20 സീറ്റുകള്‍ നേടിയ ബി.എസ്.പിക്ക് കഴിഞ്ഞതവണ അക്കൗണ്ട് തുറക്കാനായിരുന്നില്ല.