X

അഖിലേഷ് യാദവിന്റെ ജയം 67,504 വോട്ടിന്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ജയം 67,504 വോട്ടിന്. കര്‍ഹാല്‍ നിയമസഭാ സീറ്റില്‍ നിന്നാണ് അഖിലേഷ് ജനവിധി തേടിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് അനുസരിച്ച് അഖിലേഷ് 1,48,196 വോട്ടുകള്‍ നേടി. അദ്ദേഹത്തിന്റെ എതിരാളിയും ബിജെപി നേതാവുമായ കേന്ദ്രമന്ത്രി സിംഗ് ബാഗേലിന് 80,692 വോട്ടുകള്‍ നേടാന്‍ സാധിച്ചു. എസ്പിയുടെ ശക്തികേന്ദ്രമാണ് കര്‍ഹാല്‍. അസംഗഢില്‍ നിന്നുള്ള എംപി കൂടിയായ അഖിലേഷ് ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Test User: