ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സമാജ്വാദി പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് അഖിലേഷ് യാദവ്. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എസ്.പി കഠിനമായി പ്രയത്നിച്ചു. എന്നാല്‍ ബി.ജെ.പി ഔദേ്യാഗിക സംവിധാനം ദുരുപയോഗം ചെയ്തു.
അവര്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിച്ചു. ഇതാണ് തങ്ങള്‍ തോല്ക്കാന് കാരണം. 2019ലെയും 2022ലെയും പരീക്ഷണങ്ങള്‍ വിജയിച്ചില്ല. എനിക്ക് ഒരു കാര്യം പറയാന്‍ കഴിയും. ഇന്ന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍, അത് സമാജ്വാദിപാര്ട്ടിയാണ്- അദ്ദേഹം പറഞ്ഞു.