X
    Categories: CultureMoreViews

വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ്

NEW DELHI, INDIA - DECEMBER 4: (Editor's Note: This is an exclusive shoot of Hindustan Times) Uttar Pradesh Chief Minister and Samajwadi Party leader Akhilesh Yadav speaks during a session on the day 1 of Hindustan Times Leadership Summit on December 4, 2015 in New Delhi, India. (Photo by Gurinder Osan/Hindustan Times via Getty Images)

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പല ബൂത്തുകളിലും വോട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തിയതായി കണ്ടിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പെങ്കില്‍ ഭൂരിപക്ഷം ഇനിയും വര്‍ധിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട ജനങ്ങളാണ് സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. പഴയ കാര്യങ്ങളൊന്നും ഇപ്പോള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. നിലവില്‍ ബി.എസ്.പിയുമായി നല്ല ബന്ധമാണെന്നും അഖിലേഷ് പറഞ്ഞു. ബി.ജെ.പിക്കെതിരായ ഈ ചരിത്ര വിജയത്തില്‍ യുവാക്കള്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലേക്ക് വരാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും അഖിലേഷ് വ്യക്തമാക്കി. തനിക്ക് ഇനിയും ഉത്തര്‍പ്രദേശ് ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: