സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുവന്ന പദ്ധതികളായ മെട്രോ ട്രെയിന്‍, മെട്രോ സ്‌റ്റേഷന്‍ എന്നിവ യോഗി ആദിത്യനാഥിന്റെ സര്‍ക്കാറാണ് ഉദ്ഘാടനം ചെയ്തതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്. യോഗി സര്‍ക്കാര്‍ എസ്പിയുടെ ഭരണ നേട്ടത്തിന്റെ അംഗീകാരം തട്ടിയെടുത്തെന്ന് യോഗിയെ ബാബ എന്ന് പരാമര്‍ശിച്ച് അഖിലേഷ് പറഞ്ഞു. ബി.ജെ.പി ഗവണ്‍മെന്റിന്റെ കീഴില്‍ വിദ്യാര്‍ഥികളും കര്‍ഷകരും വ്യവസായികളും ബുദ്ധിമുട്ട് നേരിട്ടു. അത് കാരണം അവര്‍ ആത്മഹത്യ ചെയ്തു. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ ഒരുതവണ കൂടി അധികാരത്തില്‍ വന്നാല്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാകില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10നാണ് ആരംഭിച്ച തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടങ്ങള്‍ ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 എന്നി തീയതികളിലായാണ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.