രാജ്യത്തെ രക്ഷിക്കാന്‍ ആര്‍.എസ്.എസിനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കെതിരാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പോലെ തന്നെ ആര്‍ എസ് എസും സമാജ് വാദ് പാര്‍ട്ടിക്കെതിരായി ജനങ്ങള്‍ക്കിടയില്‍ നുണപ്രചരണം നടത്തിയെന്നും അഖിലേഷ് യാദവ് പറഞ്ഞു. യുവാക്കള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ പോരടിക്കുന്ന കാഴചയാണ് അവര്‍ ആസ്വദിക്കുന്നത്. ഈ പോരടിക്കല്‍ അവരെ ജോലിയെ കുറിച്ചും വരുമാനത്തെ കുറിച്ചും ആലോചോദിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഇതാണവരുടെ സൂത്രം. അഖിലേഷ് യാദവ് പറഞ്ഞു.
രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി മൂന്നു ദിവസത്തെ മഹാസംഗമം നടത്തുന്നുണ്ട്. ഈ പരിപാടിയിലേക്ക് അഖിലേഷ് യാദവിനും ക്ഷണമുണ്ടായിരുന്നു. അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇക്കാലത്ത് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും വിട്ടു നില്‍ക്കുമായിരുന്നുവെന്നും പറഞ്ഞു.