ലക്‌നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. എസ്പി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് അഖിലേഷ് യാദവ് കണ്ടിരുന്നു. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ തീരുമാനം വന്നത്. അസംഖാന്‍, അബു അസ്മി എന്നിവരാണ് ചര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത്. ഇന്നലെയാണ് അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇന്ന് രാവിലെ അഖിലേഷ് വിളിച്ച യോഗത്തില്‍, 190എം.എല്‍.എമാര്‍ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. 229 എം.എല്‍.എമാരില്‍ ഭൂരിഭാഗം എം.എല്‍.എമാരും അഖിലേഷിനെ പിന്തുണച്ച് എത്തിയതോടെ മുലായം സിങും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ശിവപാല്‍ യാദവും കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പിന്നോക്കം പോവുകയായിരുന്നു. അതേസമയം അഖിലേഷുമായുള്ള തര്‍ക്ക വിഷയങ്ങള്‍ രമ്മ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.