ജോലി തട്ടിപ്പ് കേസ് പ്രതിയും മുന്‍ സി.ഐ.ടി.യു. ഓഫിസ് സെക്രട്ടറിയുമായ അഖില്‍ സജീവിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ആരോപണം. 4 തട്ടിപ്പു കേസുകളില്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിട്ടും അന്വേഷണം നടന്നില്ല.
കൊല്ലം വെസ്റ്റ് പൊലീസ് എടുത്തകേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയിട്ടും അറസ്റ്റ് നടന്നില്ല എന്നും അഖില്‍ സജീവിനെതിരായ കോടതിയെ സമീപിച്ച അഭിഭാഷകനായ പ്രശാന്ത് വി. കുറുപ്പ് പറഞ്ഞു
പത്തനംതിട്ടയില്‍ അഖിലിനെതിരെ 4 കേസുകള്‍, ജില്ലാ പൊലീസ് മേധാവിക്ക് തന്നെ പരാതി നല്‍കിയിട്ടും നടപടിയില്ല. പന്തളം സ്വദേശിയായ മുന്‍ കോളജ് അധ്യാപകന്റെ 30,000 തട്ടിയെടുത്തു. മകള്‍ക്ക് കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
വള്ളിക്കോട് സ്വദേശി വിനോദ് കുമാറിന് ബവ്‌റിജസില്‍ സെയില്‍സ് മാന്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം തട്ടി. കൊല്ലം കൈതക്കോട് സ്വദേശി സിജു ജോര്‍ജിന് കെ.എം.എം.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 10,000 ലക്ഷം തട്ടിയെടുത്തു. കോന്നി ഐരവണ്‍ സ്വദേശി അനീഷില്‍ നിന്ന് ബന്ധുവിന് കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം തട്ടിയെടുക്കുകയും ചെയ്തു അഖില്‍ സജീവ്.