സമര്‍ത്ഥരായ കുറ്റവാളികളാണ് എകെജി സെന്റര്‍ ആക്രമിച്ചതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. അതുകൊണ്ടാണ് പ്രതികളെ പിടികൂടാന്‍ സമയമെടുക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സമര്‍ത്ഥരായ കുറ്റവാളികളാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. അതുകൊണ്ട് കുറച്ചു സമയമെടുക്കും. സര്‍ക്കാറിന്റെ ഈ പരിശ്രമം വിജയിക്കും, ഇ.പി ജയരാജന് പറഞ്ഞു.
ജൂണ്‍ 30 ന് രാത്രിയാണ് സ്കൂട്ടറില്‍ എത്തിയ അജ്ഞാതന്‍ എകെജി സെന്ററിലേക്ക് ഏറുപടക്കം എറഞ്ഞത്.ഒരുമാസത്തോളം അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.