X

‘അക്ബറുമായുള്ള യുദ്ധത്തില്‍ റാണാ പ്രതാപ് ജയിച്ചു’; പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ തിരുത്തണമെന്ന് മന്ത്രി

ജയ്പൂര്‍: ചരിത്രം തിരുത്തി എഴുതണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മന്ത്രി രംഗത്ത്. അക്ബറുമായി റാണാ പ്രതാപ് നടത്തിയ യുദ്ധത്തില്‍ റാണാപ്രതാപ് ജയിച്ചുവെന്ന് ചരിത്രപുസ്തകത്തില്‍ തിരുത്തിയെഴുതണമെന്നാണ് ബി.ജെ.പി നേതാവും ആരോഗ്യ മന്ത്രിയുമായ വസുദേവ് ദേവ്‌നാനി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദ്ദേശം.

മുഗള്‍ രാജാവായിരുന്ന അക്ബറും മേവാര്‍ ഭരണാധികാരിയായിരുന്ന റാണാ പ്രതാപും തമ്മില്‍ 1576-ല്‍ നടന്ന യുദ്ധമായിരുന്നു ഹാല്‍ദിഗാട്ടി. യുദ്ധത്തില്‍ നിന്നും പിന്‍മാറി റാണാപ്രതാപ് നാടുവിട്ടെന്നാണ് ചരിത്രപരമായി പറയുന്നത്. എന്നാല്‍ ഇത് തിരുത്തി റാണാ പ്രതാപ് ജയിച്ചെന്നാക്കണമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രികൂടിയായ വസുദേവ് ദേവ്‌നാനി പറയുന്നത്. ഇതനുസരിച്ച് കോളേജുകളിലേയും സ്‌കൂളുകളിലേയും ചരിത്ര പുസ്തകത്തില്‍ മാറ്റം വരുത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

നേരത്തെ ബി.ജെ.പി എം.എല്‍.എ മോഹന്‍ലാല്‍ ഗുപ്തയും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ വെച്ച ഈ നിര്‍ദ്ദേശം ആക്ടിങ് വൈസ് ചാന്‍സലര്‍ രാജേശ്വര്‍ സിങ് അംഗീകരിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഗണനക്കായി സമര്‍പ്പിക്കുകയും ചെയ്തു.

chandrika: