വ്യാജരേഖാകേസില്‍ കെ.വിദ്യയെ പൊലീസ് പിടികൂടിയത് 15-ാം ദിവസമല്ലേ എന്നും എകെ.ജി സെന്റര്‍ ആക്രമണക്കേസ് പ്രതിയെ പിടികൂടിയത് എണ്‍പതാംദിവസമല്ലേ എന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്റെ ന്യായീകരണം. കെ.എസ്.യു പിടിച്ചുനില്‍ക്കാന്‍ വേണ്ടി ആരോപണം ഉന്നയിക്കുകയാണ്. എസ്.എഫ്.ഐയുടെ അനുഭാവി മാത്രമായിരുന്നു വിദ്യയെന്നും ബാലന്‍ പറഞ്ഞു. കെ.എസ്.യു നേതാവ് അന്‍സിലിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണം. കെ.സുധാകരന്‍ സര്‍ക്കസിലെ പൊട്ടക്കിണറ്റില്‍ ബൈക്കോടിക്കുന്ന ആളാണെന്നും ബാലന്‍ പരിഹസിച്ചു.
എ.കെ .ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ 80-ാം ദിവസമല്ലേ പിടിച്ചതെന്ന് എ.കെ ബാലന്‍
Related Post