ടിപ്പുസുല്‍ത്താന്‍ വേണോ, ഹനുമാന്‍ വേണോ? ഇരുവരുടെയും അനുകൂലികളെ നമുക്ക് തിരിച്ചറിയാം. ടിപ്പുവിന്റെ അനുകൂലികളെ വെച്ചേക്കരുത്. ‘ കര്‍ണാടക സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലിന്റെതാണ് ഈ പ്രകോപന പ്രസംഗം. യെല്‍ബുര്‍ഗയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കട്ടീല്‍. പ്രകോപന വിദ്വേഷപ്രസംഗങ്ങള്‍ക്ക് പേരുകേട്ടയാളാണ ്മംഗലാപരം കാരനായ കട്ടീല്‍. ‘ നമ്മളെല്ലാവരും രാമന്റെയും ഹനുമാന്റെയും അനുയായികളാണ്. ടിപ്പുവിന്‍രെ അനുയായികളെ തിരിച്ചയക്കണം. ‘ കട്ടീല്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ടിപ്പുവിന്‍രെ അനുയായികളെ ഈ വളക്കൂറുളള മണ്ണില്‍ ജീവനോടെ വെച്ചേക്കരുത്.- കട്ടീല്‍ ഛര്‍ദിച്ചു.
അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് വര്‍ഗീയവൈരം ഇളക്കിവിടാനാണ് ബി.ജെ.പി പദ്ധതിയെന്ന് ഇതിലൂടെ വ്യക്തമായി. കോണ്‍ഗ്രസ് സര്‍ക്കാരിന്‍രെ കാലത്ത് ടിപ്പുവിന്റെ ജയന്തി ആഘോഷിച്ചിരുന്നു. കര്‍ണാടകയില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാണ ്‌തെരഞ്ഞെടുപ്പ് മല്‍സരമെന്നും കട്ടീല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.