X

ആകാശ് തില്ലങ്കേരിയും ജിജോയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; ആറ് മാസത്തേക്ക് കരുതല്‍ തടങ്കല്‍

കാപ്പ ചുമത്തി അറസറ്റ് ചെയ്്ത ആകാശ് തിലേങ്കരിയേയും കൂട്ടാളി ജിജോ തിലേങ്കേരിയും ജയിലില്‍ അടച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും കണ്ണൂര്‍ സെന്‍ട്രന്‍ ജയിലില്‍ എത്തിച്ചത്. ഇനി ആറ് മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയണം.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷുഹൈബ് വധക്കേസ് പ്രതിയും ക്വട്ടേഷന്‍ തലവനുമായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തിലേങ്കേരിയും അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. കാപ്പ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. ജില്ലാ കലക്ടറാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. ഇതേതുടര്‍ന്നായിരുന്നു അറസ്റ്റ്. കാപ്പ വകുപ്പ് പ്രകാരം ആറ് മാസം തടവിനും കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഷുഹൈബ് വധക്കേസിന് പുറമെ തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്. ക്വട്ടേഷന്‍ സംഘത്തലവനെന്ന നിലയില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയതെന്നാണ് ലഭ്യമായ വിവരം.

അതേസമയം സി.പി.എമ്മിന് നിരന്തരം ഭീഷണിയാകുന്ന സാഹചര്യത്തിലുമാണ് അറസ്റ്റെന്ന് കരുതുന്നു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരായ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തതിന് പിന്നാലെയും സി.പി.എം നേത്വത്തെ തന്ന പ്രതിരോധത്തിലാക്കുന്ന നിലപാടുകളാണ് ആകാശ് സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് കടുത്ത പ്രതിരോധത്തിലായിരുന്നു പാര്‍ട്ടിയും നേതൃത്വവും. ഡി..വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞ ആകാശ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെങ്കിലും ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നാണ് വിവരം. സി.പി.എമ്മില്‍ പി ജയരാജനെ വാഴ്ത്തുന്ന പിജെ ആര്‍മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പി.ജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന രീതിയിലായിരുന്നു ആകാശിന്റെയും സംഘത്തിന്റെയും സമൂഹമാധ്യമ പ്രചരണം. ഇവര്‍ രാത്രിയായാല്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവര്‍ത്തനവുമാണ് നടത്തുന്നതെന്ന് പാര്‍ട്ടി തന്നെ വ്യക്തമാക്കിയതോടെ പാര്‍ട്ടിയെ വെല്ലുവിളിച്ചായി ഇവരുടെ സമൂഹമാധ്യമ പ്രചരണം.

webdesk11: