പത്തനംതിട്ട കലഞ്ഞൂരില്‍ കാണാതായ നൗഷാദിനെ താന്‍ കൊന്നതാണെന്ന് ഭാര്യ അഫ്‌സാന പറഞ്ഞതായും കൊന്ന രീതി അവതരിപ്പിച്ച് കാട്ടിയതായും പൊലീസ്. പൊലീസ് മര്‍ദിച്ചിട്ടാണ് കൊന്നുവെന്ന് പറഞ്ഞതെന്ന് അഫ്‌സാന പറഞ്ഞതിനെ തിരുത്താനായി വീഡിയോയും പൊലീസ് പുറത്തുവിട്ടു. മനുഷ്യാവകാശകമ്മീഷന്‍ അന്വേഷണവും ആരംഭിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. തനിക്കറിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞതെന്നായിരുന്നു ജാമ്യം ലഭിച്ചശേഷം അഫ്‌സാന പറഞ്ഞത്. ഒന്നരവര്‍ഷത്തോളമായി തൊടുപുഴയില്‍ ഒളിച്ചുകഴിയുകയായിരുന്ന നൗഷാദ് വാര്‍ത്തകണ്ട ശേഷമാണ് പൊലീസിന്റെ പിടിയിലായത്. പിതാവും മാതാവും മറ്റുമായി നല്ല ബന്ധത്തിലാണ് നൗഷാദ്. അഫ്‌സാനയും കൂട്ടുകാരും ചേര്‍ന്ന ് മര്‍ദിച്ച ശേഷമാണ് നൗഷാദ് നാടുവിട്ടത്.
അഫ്‌സാന പറയുന്നത് വാസ്തവവിരുദ്ധം: നൗഷാദിനെ കൊന്ന രീതിയുടെ വീഡിയോ പുറത്തുവിട്ട് പൊലീസ്
Tags: afsananaushad case
Related Post