X
    Categories: indiaNews

വോട്ടിങ് മെഷിന്‍ ഉണ്ടെങ്കില്‍ ഇനിയുമേറെ കാലം അധികാരത്തില്‍ ഇരിക്കാം; മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് സിഖ് ആത്മീയ നേതാവ്

അമൃത്സര്‍: തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയാണ് ബിജെപി അധികാരത്തില്‍ വരുന്നത് എന്ന് ആരോപിച്ച് സിഖ് ആത്മീയ നേതാവ്, അകല്‍ തഹ്ത് മേധാവി ഗ്യാനി ഹര്‍പ്രീത് സങ്. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണ് എന്നും അദ്ദേഹം ആരോപിച്ചു. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുസ്ഥാനില്‍ ജനാധിപത്യ സര്‍ക്കാറില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് അധികാരത്തില്‍ വന്ന ജനാധിപത്യ രഹിത സര്‍ക്കാറിനെതിരെ ഒന്നിക്കേണ്ടതുണ്ട്. ഇതിങ്ങനെ എത്ര കാലം നീണ്ടു പോകും എന്നറിയില്ല. ഒന്നിച്ചില്ലെങ്കര്‍ അവര്‍ നമ്മളെ ഉപയോഗിച്ചു വലിച്ചെറിയും’ – അദ്ദേഹം പറഞ്ഞു.

ഇത് ആദ്യമായല്ല ഗ്യാനി ഹര്‍പ്രീത് സിങ് ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിക്കുന്നത്. ഓപറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 36-ാം വാര്‍ഷികത്തില്‍ ഖലിസ്ഥാന്‍ രൂപീകരണത്തെ അദ്ദേഹം പിന്തുണച്ച് സംസാരിച്ചിരുന്നു.

ഈയിടെ എന്‍ഡിഎയില്‍ നിന്ന് രാജിവച്ച ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് അടക്കമുള്ളവര്‍ ഇരുന്ന വേദിയിലാണ് അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചത്.

Test User: