കൊച്ചി: മുന്‍ ഗതാഗത മന്ത്രി എന്‍.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശശീന്ദ്രനെതിരെ പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പായെന്ന് കാണിച്ചാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും.
നേരത്തെ ശശീന്ദ്രനെതിരായ ലൈംഗിക ആരോപണ കേസ് പിന്‍വലിക്കണമെന്ന വനിത മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാല്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഹര്‍ജി പിന്‍വലിച്ചു. തുടര്‍ന്ന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.