പാലക്കാട്: മന്ത്രി കെടി ജലീലിനെ പിന്തുണച്ചും ന്യായീകരിച്ചും മന്ത്രി എകെ ബാലന്‍. സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും പക്ഷേ പ്രതിപക്ഷ സമരങ്ങള്‍ നിയമവിരുദ്ധമാണെന്നും ബാലന്‍ പറഞ്ഞു.
സ്വാഭാവികമായ ചോദ്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ജലീലിനോട് ചോദിച്ചത്. രണ്ടര മണിക്കൂര്‍ എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു. എന്താണ് ചോദിച്ചതെന്ന് അറിയില്ല. അത് പുറത്ത് പറയാനും കഴിയില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പോയത് എങ്ങനെ തെറ്റാകുമെന്നും എകെ ബാലന്‍ ചോദിച്ചു. ജലീല്‍ കുറ്റക്കാരന്‍ ആണെന്ന് ആരും പറഞ്ഞിട്ടില്ല.
മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രിക്ക് ഒരു പങ്കും ഇല്ലെന്ന് തെളിഞ്ഞതാണ്. കൈയില്‍ കിട്ടുന്ന ആരോപണങ്ങള്‍ ഉന്നയിച്ചു നശിപ്പിക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ലെന്നും എകെ ബാലന്‍ പറഞ്ഞു. ഭക്ഷ്യ കിറ്റ്, മത ഗ്രന്ഥങ്ങള്‍ എന്നിവ സ്വീകരിച്ചതില്‍ തെറ്റില്ല.
ഏജന്‍സികളുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. പി ചിദംബരം അടക്കം നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. ഇക്കാര്യങ്ങളില്‍ കെപിസിസി നിലപാട് എന്താണെന്നും ഏകെ ബാലന്‍ ചോദിച്ചു.