കൊച്ചി: വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണി. സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നത്, ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ക്യാമ്പസുകള്‍ ജാതിമത വര്‍ഗീയതയുടെ കേന്ദ്രമായി മാറി. ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാ പ്രവര്‍ത്തനം കാടത്തണമാണെന്നും ആന്റണി പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ.സി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.