ന്യൂഡല്‍ഹി: റാഫേല്‍ കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ സുരക്ഷ അവതാളത്തിലാക്കിയെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി.
126 റാഫേല്‍ വിമാനങ്ങള്‍ക്കു പകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ മോദി രാജ്യത്തെ സുരക്ഷ അവതാളത്തിലാക്കിയിരിക്കുകയാണ്. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ 126 യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് അവ വാങ്ങാനുള്ള നടപടിയുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്. എന്നാല്‍ 2015ല്‍ ഫ്രാന്‍സിലേക്ക് പോയ മോദി കരാര്‍ 36 എണ്ണമായി കുറച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടിനു താനാണ് 2013ല്‍ തടസ്സമുണ്ടാക്കിയതെന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ആന്റണി പറഞ്ഞു.