ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി. ഇന്ന് കേരളം കരയേണ്ട ദിനമാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.
മലയാളികള്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ട ദിനമാണ്. സംഭവം നടുക്കമുണ്ടാക്കിയ വാര്‍ത്തയാണെന്നും ആന്റണി ഒരു മാധ്യമത്തോട് പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മധു എന്ന യുവാവിനെ മര്‍ദിച്ചത്. സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പൊലീസ് ജീപ്പില്‍ വെച്ചായിരുന്നു മരണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും എസ്‌സിഎസ്ടി കമ്മീഷനും കേസെടുത്തിട്ടുണ്ട്.