അജ്മീർ ദർഗക്കുമേൽ സംഘ് പരിവാർ അവകാശവാദം ഉന്നയിച്ചതിനെ തുടർന്നുണ്ടായ വിവാദം സഭ അടിയന്തരമായി ചർച്ചചെയ്യണമെന്ന് കോൺഗ്രസ് രാജ്യസഭയിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഈ ആവശ്യം രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ തള്ളി. അജ്മീറിന്റെയും സംഭാലിന്റെയും 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവർ ലോക്സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്സഭാ സ്പീക്കർ ഓം ബിർള ഇതും തള്ളി.
അടിയന്തര ചർച്ചക്ക് രാജ്യസഭാ ചട്ടം 267 പ്രകാരം 20 നോട്ടീസുകളാണ് പ്രതിപക്ഷം രാജ്യസഭയിൽ നൽകിയത്. എല്ലാം ചെയർമാൻ തള്ളുകയും ചെയ്തു.