കൊച്ചി: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ഗതാഗത നിയന്ത്രണത്തില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് ഈ പാതയില്‍ അജ്മീറിലേക്കും പോര്‍ബന്ദറിലേക്കും നാളെ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. കൊച്ചുവേളി-പോര്‍ബന്ദര്‍ പാസഞ്ചര്‍ സ്‌പെഷ്യല്‍ (09261) തിങ്കള്‍ രാവിലെ 11ന് കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് തുടങ്ങും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളിലാണ് കേരളത്തിലെ സ്‌റ്റോപ്പുകള്‍. എറണാകുളം-അജമീര്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ (02977) രാത്രി 8.25ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെടും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഇരുട്രെയിനുകളും ബുധനാഴ്ച നിശ്ചിത സ്ഥാനങ്ങളിലെത്തും. അതേസമയം നാളെ സര്‍വീസ് നടത്തേണ്ട മഡ്ഗാവ്-എറണാകുളം വീക്ക്‌ലി എക്‌സ്പ്രസ് (10215), തിരുനെല്‍വേലി-ജാംനഗര്‍ ബൈവീക്ക്‌ലി എക്‌സ്പ്രസ് (19577), കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്‌ലി എക്‌സ്പ്രസ് (22114), കൊച്ചുവേളി-ചണ്ഡിഗഢ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് (12217), എറണാകുളം-മഡ്ഗാവ് വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (10216) ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
- 5 years ago
chandrika