2007ലെ അജ്മീര്‍ ബോബ് സ്‌ഫോടന കേസില്‍ സ്വാമി അസിമാനന്ദയെയും മറ്റു ആറുപേരേയും വെറുതെവിടുകയും മൂന്നുപേര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് സ്‌പെഷല്‍ കോടതി ജഡ്ജി ദിനേഷ് ഗുപ്ത അസിമാനന്ദയടക്കം മൂന്നു പേരെ വെറുതെ വിട്ടത്.
സുനില്‍ ജോഷി, ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇവരില്‍ സുനില്‍ ജോഷി എന്നയാള്‍ നേരത്തേ മരണപ്പെട്ടിരുന്നു. പതിമൂന്ന് പേരായിരുന്നു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. മൂന്നു പേരുടെ വിചാരണ ഇപ്പോഴും തുടരുകയാണ.