X

പെരുന്നാള്‍ അവധിക്കാലത്ത് അജ്മാന്‍ പൊതുഗതാഗത സേവനം 4.73 ലക്ഷം പേര്‍ ഉപയോഗപ്പെടുത്തി

അജ്മാന്‍: ഈദ് അല്‍-അദ്ഹ അവധിക്കാലത്ത് പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം സാധാരണയേക്കാള്‍ 35ശതമാനം വര്‍ദ്ധിച്ചതായി അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഒമര്‍ മുഹമ്മദ് ലൂത്ത വെളിപ്പെടുത്തി. 473,517 പേരാണ് പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തിയത്.

ഉപയോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഔദ്യോഗിക അവധി ദിവസങ്ങളില്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈദ് കാലയളവില്‍ ഗതാഗത പ്രത്യേകസൗകര്യങ്ങള്‍ ഒരുക്കിയും ബസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തതുമൂലം കാത്തിരിപ്പ് സമയം കുറക്കുവാന്‍ സാധിച്ചു.

ഈദുല്‍ അദ്ഹ അവധിക്കാലത്ത് പൊതുഗതാഗത ബസുകളുടെ ഉപയോക്താക്കളുടെ എണ്ണം 57,206 പേരും ടാക്‌സികളില്‍ 206,196 ട്രിപ്പുകളോടെ ഉപയോക്താക്കളുടെ എണ്ണം 412,392 ആയി ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

webdesk15: