എഡി.ജി.പി അജിത്കുമാറും – ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സി.പി.എമ്മിനെ കൂട്ടിക്കെട്ടേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്ന് നിലപാടെടുത്താണ് സിപിഎം കൈമലര്‍ത്തിയത്. സര്‍ക്കാര്‍ കാര്യത്തോട് സി.പി.എമ്മിനെ കൂട്ടിക്കെട്ടേണ്ടെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാട്. സര്‍ക്കാര്‍ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഡി.ജി.പി – ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സി.പി.െഎക്കുമാത്രമല്ല സി.പി.എമ്മിനും അതൃപ്തിയുണ്ടെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. എഡിജിപി ആരെ കണ്ടാലും പാര്‍ട്ടിക്ക് പ്രശനമില്ലെന്നും സംഭവത്തില്‍ വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.