ഇന്ത്യയിലെ മതവിഭാഗങ്ങള്‍ക്കിടയില്‍ ഇസ്ലാംമതത്തിന് അതിവിശിഷ്ടമായ സ്ഥാനമാണുള്ളതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു.ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാംമതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിച്ച മികച്ചൊരു പണ്ഡിതനാണ് അല്‍ ഇസയെന്ന് ഡോവല്‍ പറഞ്ഞു.ഇന്ത്യയിലെ ഒട്ടനവധി മതവിഭാഗങ്ങള്‍ക്കിടയില്‍ അഭിമാനം നിറഞ്ഞ അതിവിശിഷ്ടമായ സ്ഥാനം ഇസ്ലാം മതം നേടിയെടുത്തിട്ടുണ്ട്. ലോകത്തില്‍ മുസ്ലിം ജനസംഖ്യയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ അബുദുള്‍കരീം അല്‍ ഇസയും പരിപാടിയില്‍ പങ്കെടുത്തു. ഇസ്ലാം പഠിപ്പിക്കുന്നത് സഹവർത്തിത്വത്തിന്റെ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയം അത്യന്താപേക്ഷിതമാണെന്നും അൽ-ഇസ ചൂണ്ടിക്കാട്ടി.