X
    Categories: MoreViews

അജിത്കുമാറിന്റെ 2016 ലെ ഒറ്റതുള്ളിപ്പെയ്ത്ത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘ഒറ്റമരപ്പെയ്ത്തായി’ ; ദീപാ നിശാന്തിനെതിരെ വീണ്ടും ആരോപണം

 

അരുണ്‍ ചാമ്പക്കടവ്

കൊല്ലം : കവിതാ മോഷണ വിവാദത്തില്‍പ്പെട്ട ദീപാ നിശാന്തിനെതിരെ പുതിയ ആരോപണവുമായി ആലപ്പുഴ സ്വദേശിയായ യുവ കവി അജിത് കുമാര്‍. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയുമായ അജിത്കുമാറിന്റെ നൂറ് കണക്കിന് ഹൈക്കു കവിതകളുടെ സമാഹാരമായ ‘ ഒതുള്ളിപ്പെയ്ത്ത് ‘ എന്ന പുസ്തകം 2016ല്‍ ഡിസി ബുക്‌സ് പ്രസിദ്ധികരിച്ചിരുന്നു .ഈ ബുക്കിന് ആമുഖം എഴുതിയത് റഫീക്ക് അഹമ്മദായിരുന്നു.
‘ഒറ്റതുള്ളിപ്പെയ്ത്ത് ‘ എന്ന പേരിലിറക്കിയ തന്റെ പുസ്തകത്തിന് സമാനമായ പേരിലും പുറം ചട്ടയിലും ‘ഒറ്റമരപ്പെയ്ത്ത് ‘ എന്ന പുസ്തകം ദീപാ നിശാന്ത് പുറത്തിറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അജിത്കുമാര്‍ രംഗത്തെത്തിയിരിക്കുന്നത് .

2016 ലാണ് ഒറ്റതുള്ളിപ്പെയ്ത്ത് പ്രസിദ്ധികരിച്ചത് ദീപാനിശാന്തിന്റെ ഒറ്റ മരപ്പെയ്ത്ത് 2018 ലും .അജിത് കുമാര്‍ തന്റെ പുസ്തകം ‘ ഒറ്റ തുള്ളി പ്പെയ്ത്ത് ‘ എന്ന പുസ്തകം ദീപാ നിശാന്തിന് അയച്ച് കൊടുത്തിരുന്നു .വായിച്ചിട്ട് അവര്‍ നല്ല അഭിപ്രായം പറയുകയും ഉണ്ടായി .ഞാനാണ് പേര് കോപ്പിയടിച്ചതെന്ന് ആരോപണം ഉയരുമെന്ന് മുന്നില്‍ കണ്ട് ഈ സാമ്യം ചൂണ്ടി കാട്ടി അജിത് കുമാര്‍ അന്ന് തന്നെ പോസ്റ്റ് ഇട്ടിരുന്നു . സത്യത്തിന്റെ മുഖം എത്ര സുന്ദരമാണ്.എല്ലാ മുഖം മൂടികള്‍ക്കും സമയപരിധിയുണ്ട്.അഴിഞ്ഞ് വീഴുക തന്നെ ചെയ്യും എന്ന് മാത്രമാണ് ഇപ്പോള്‍ അജിത് കുമാറിന് പറയാനുള്ളത് .

അജിത് കുമാറിന്റെ എഫ്.ബി പോസ്റ്റ്

വളരെ കഷ്ടപ്പെട്ടാണ് ഒറ്റത്തുള്ളിപ്പെയ്ത്ത് എന്ന പേര് കണ്ടെത്തിയത്. ഒരു സാധാരണ പേര് ആകരുതെന്ന ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെ പേര് ആലോചിച്ച് മാസങ്ങള്‍ കടന്നുപോയി. പബ്ലിഷിംഗ് ഡേറ്റ് അടുത്തതോടെ ഡിസി ബുക്‌സിലെ അരവിന്ദന്‍ സാര്‍ അൃമ്ശിറമി ഗ െങമിഴമഹമാ നല്ലൊരു പേരിനുവേണ്ടി സമ്മര്‍ദ്ദം ചൊലുത്തിക്കൊണ്ടിരുന്നു. ഒരു രാത്രിയില്‍, ഞാനും മീരയും ആലോചിച്ചുകിടക്കുമ്പോള്‍ ഏതെങ്കിലും ബുക്കിലെ ഒരു കവിത പേര് ആക്കിയാലോ എന്ന് ചിന്തിച്ചു. പല കവിതകളിലൂടെ കടന്നു പോയി. ‘ഞാന്‍ നനഞ്ഞത് നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തില്‍’ എന്ന വരികളില്‍ എത്തിയപ്പോള്‍ മീര ‘ഒറ്റത്തുള്ളിയുടെ പെയ്ത്തില്‍’ എന്ന് പറഞ്ഞു. ഞാനതിനെ ‘ഒറ്റത്തുള്ളിപ്പെയ്ത്ത്’ എന്ന് ചുരുക്കി. അങ്ങനെയാണ് ആ പേര് വന്നത്. അത്രയേറെ വൈകാരിക അടുപ്പം അതിനോടുണ്ട്. അതെനിക്ക് വെറും ഒരു പേരല്ല. ഒറ്റത്തുള്ളികൊണ്ട് സൃഷ്ടിക്കാവുന്ന മഴ എന്ന എന്റെ കാവ്യശൈലിയുടെ ഉള്ളടക്കം കൂടിയാണ്. പുസ്തകത്തെ ഒരു വാക്കില്‍ എഴുതിയിരിക്കുയാണ് ആ പേരുകൊണ്ട്. അതിനെയാണ് അരവിന്ദന്‍ സര്‍ ചെറുതുള്ളിയിലെ വിസ്മയക്കടല്‍ എന്ന് പുറം ചട്ടയില്‍ കുറിച്ചത്. ചക്ക, മാങ്ങ, തേങ്ങ, പൂവമ്പഴം എന്നതൊക്കെ പൊതുനാമങ്ങളാണ്. അതൊക്കെ പേരായി സ്വീകരിക്കുന്നതില്‍ ഒരു മടിയും കരുതേണ്ടതില്ല. അങ്ങനെയെല്ല ഒരു കോയിനേജ് എന്ന് തോന്നിയതുകൊണ്ടാണ് സാദ്യശ്യം ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടത്.

ഒറ്റത്തുള്ളിപ്പെയ്ത്ത് ദീപാനിഷാന്തിന് അയച്ച് കൊടുത്തിരുന്നു. വായിച്ച് അവര്‍ അഭിപ്രായവും പറഞ്ഞു. അറിയപ്പെടുന്ന എഴുത്തുകാര്‍ പേര് പരിഷ്‌കരിച്ച് എടുക്കുമ്പോള്‍ നമ്മള്‍ അതില്‍നിന്ന് കോപ്പിയടിച്ചു എന്ന് വ്യാഖ്യാനം വരും. ഒറ്റമരപ്പെയ്ത്തിന്റെ പിന്തുടര്‍ച്ചയാണ് അത്തരത്തിലുള്ള മറ്റുപേരുകള്‍ എന്നും വരും. അതിനെതിരെയുള്ള പ്രതിരോധം കൂടിയായിരുന്നു ആ പോസ്റ്റ്. അന്നത് കാര്യമായി ഗൗനിക്കപ്പെട്ടില്ല. ഇന്ന് ഞാന്‍ പറഞ്ഞതിന് കൂടുതല്‍ സാധുത കൈവന്നു.

ദീപാനിഷാന്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് നിങ്ങളുടെ ബുക്കിന്റെ പേര് മോഷ്ടിച്ചതല്ലേ എന്ന് ചോദിച്ചു കുറെ പേര്‍ ഇന്‍ബോക്‌സില്‍ വന്നിരുന്നു. കവര്‍ ഡിസൈനിലും സ്വാധീനം ഉണ്ടായിരുന്നു (മനോഹരമായ കവര്‍ ചിത്രം ഒരുക്കിയ ചശമെൃ ങൗവമാാലറ ന്റെ കൈകളെ ചുംബിക്കാനാണ് തോന്നുന്നത്). വല്ലാത്ത വിഷമം തോന്നിയെങ്കിലും ഒരാഴ്ചയോളം എന്തുചെയ്യണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു. അപ്പോഴേക്കും നിങ്ങള്‍ എന്താ പ്രതികരിക്കാത്തത് എന്ന ചോദ്യങ്ങള്‍ കൂടിവന്നു. ഒടുവില്‍ ഞാന്‍ സാമ്യത ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടു.

അനായാസമായി തള്ളിക്കളയാവുന്ന ഒരു ആരോപണമായി അത് അവസാനിക്കും എന്നറിയാമായിരുന്നു. തെളിയിക്കാനുമാകില്ല. കോപ്പിയടിച്ചില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാല്‍ അതോടെ തീര്‍ന്നു. പക്ഷേ, ഞാന്‍ ദീപനിശാന്തിനെ കോപ്പിയടിച്ചു എന്ന് പറയാതിരിക്കാന്‍ പോസ്റ്റ് സഹായകമാകും എന്നുറപ്പായിരുന്നു.

ഓണ്‍ലൈനില്‍ ഒരു പക്ഷേ ഏറ്റവുമധികം മോഷണത്തിനിരയായ ഒരു എഴുത്തുകാരനാണ് ഞാന്‍. എന്റെ വരികള്‍ പേര് മായ്ച്ചും, സ്വന്തം പെരുവച്ചും പോസ്റ്റാക്കുന്നവരുണ്ട്. ചോദ്യം ചെയ്താല്‍, ഞാന്‍ അടിച്ചുമാറ്റിയതല്ലേ എന്ന് തിരിച്ചു ചോദിക്കുന്ന വിരുതരും ഉണ്ട്. പല സെലിബ്രിറ്റികളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിലര്‍ കാര്യം പറയുമ്പോള്‍ കടപ്പാട് തരും. ചിലര്‍ മൈന്‍ഡ് ചെയ്യില്ല. ‘പൊരുത്തം പത്തില്‍ പത്ത്, കലഹം മിനിറ്റില്‍ പത്ത്’ എന്ന വരികള്‍ കുറെ മുന്നേ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തിരുന്നു. ആരൊക്കെയോ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു. ഒരു കടപ്പാടുവച്ചാല്‍ തീരാവുന്നതേയുള്ളൂ. എന്നാല്‍, കവിത മാറ്റംവരുത്തി എഴുതിയിട്ടതാണെന്ന് സമ്മതിക്കുന്ന ചിലരുണ്ട്. അവരുടെ സത്യസന്ധതയെ അംഗീകരിക്കാതിരുന്നു കൂടാ.

ഒന്നുമാത്രം മാത്രം പറയട്ടെ. ഒന്നും വ്യക്തിഹത്യക്കുവേണ്ടി ആയിരുന്നില്ല, വിഷമംകൊണ്ടായിരുന്നു.

‘ഞാന്‍ മരമായത് നിനക്ക് പെയ്യാനും
നീ തോര്‍ന്നു കഴിയുമ്പോള്‍
നിന്റെ ഓര്‍മ്മയില്‍ എനിക്ക് പെയ്യാനും’
(ഒറ്റത്തുള്ളിപ്പെയ്ത്തില്‍ നിന്ന്)

2016 ഓഗസ്റ്റിലാണ് ഒറ്റത്തുള്ളിപ്പെയ്ത്ത് പുറത്തിറങ്ങിയത്. ഒറ്റമരപ്പെയ്ത്ത് 2018 ലും.

chandrika: