X

അജയ് ബംഗ പുതിയ ലോകബാങ്ക് പ്രസിഡന്റ്; ജൂണ്‍ രണ്ടിന് ചുമതലയേല്‍ക്കും

ഇന്ത്യന്‍ വംശജനായ അജയ് ബാംഗയെ ലോക ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജൂണ്‍ രണ്ടിന് ഡേവിഡ് മാല്‍പാസില്‍ നിന്ന് ചുമതല ഏറ്റെടുക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്.

അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് കാലാവധി. മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സിഇഒ ആയ അജയ് ബാംഗ, നിലവില്‍ അമേരിക്കന്‍ കമ്പനിയായ ജനറല്‍ അറ്റ്‌ലാന്‍ഡികിന്റെ വൈസ് ചെയര്‍മാനാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അജയ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ബുധനാഴ്ച ചേര്‍ന്ന 25 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിലാണ് തീരുമാനം. ലോകബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ തിങ്കളാഴ്ച നാല് മണിക്കൂര്‍ ബാംഗയുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്.

webdesk14: