ഐസ്‌വാള്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്നാലെ ഐ-ലീഗിലും കേരളാ ടീമിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഐസ്‌വാള്‍ എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തുടക്കക്കാരയ ഗോകുലം കേരളാ എഫ്.സിയെ തോല്‍പ്പിച്ചത്. ഇതോടെ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന് ഗോകുലം എഫ്.സിയുടെ മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയായി.
ഐസ്‌വാള്‍ എഫ്.സിയുടെ തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ ആദ്യം മുന്നിലെത്തിയത് ഗോകുലം എഫ്.സിയാണ്. 25-ാം മിനുട്ടില്‍ മഹ്മൂദ് അല്‍ അജ്മിയാണ് കേരളത്തിന്റെ സ്‌കോറര്‍. ഗോള്‍ വഴങ്ങിയ ഐസ്‌വാള്‍ കൂടുതല്‍ ആക്രമണം അഴിച്ചു വിട്ടതോടെ മൂന്നു ഗോള്‍ മടക്കി അടിക്കുകയായിരുന്നു. ലീയോണ്‍സ് ഡിസോസ് ഇരട്ട ഗോളുകളാണ് ആതിഥേയരെ തുണച്ചത്. 60, 74 മിനുട്ടുകളിലായിരുന്നു ഡിസോസിന്റെ ഡബിള്‍. 78-ാം മിനുട്ടില്‍ ലാല്‍ക്വപ്യുമവിയ ഐസ്‌വാളിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
കഴിഞ്ഞ സീസണില്‍ കിരീടം സ്വന്തമാക്കിയ ടീം അതേ ഫോം നിലനിര്‍ത്തുന്നതില്‍ വന്ന പോരായ്മയാണ് നടപ്പു സീസണില്‍ തിരിച്ചടിയായത്. അതേസമയം അവസാന മത്സരത്തില്‍ ഗോകുലം എഫ്.സിക്കെതിരെ മിന്നും വിജയം സ്വന്തമാക്കിയതോടെ വരാനിരിക്കുന്ന സൂപ്പര്‍കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള സജ്ജീവമാക്കി.
അതേസമയം കരുത്തരായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മിനര്‍വ പഞ്ചാബ് തുടങ്ങിയവരെ പരാജയപ്പെടുത്തിയ ഗോകുലത്തിന് ഐസ്‌വാളിനെതിരെ പിടിച്ചു നില്‍ക്കാനായില്ല. ഇതോടെ അവസാന മത്സരത്തില്‍ ജയിച്ചാലേ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടാന്‍ നരിയ സാധ്യതയെങ്കിലും നിലനില്‍ക്കുന്നുള്ളൂ.