X

സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ല; മുസ്് ലിംലീഗ് യു.ഡി.എഫിന്റെ ഭാഗം: തീരൂമാനം നേരത്തെ എടുത്തത്; ബി.ജെ.പിക്ക് ഗുണം ചെയ്യരുതെന്ന് മുസ്്‌ലിംലീഗ്

മുസ്്‌ലിംലീഗ് യു.ഡി.എഫിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി ഏകസിവില്‍കോഡ് വിഷയത്തില്‍ തീരുമാനമെടുക്കരുതെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന നേതൃയോഗം. ഇന്ന് രാവിലെ പാണക്കാട് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സി.പി.എം നടത്താനിരിക്കുന്ന സെമിനാര്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുന്ന വിധത്തിലാവരുത്. ആര്‍ക്കും ഏത് സെമിനാറിലും പങ്കെടുക്കാമെന്നും പങ്കെടുക്കാതിരിക്കാമെന്നും നേരത്തെ മുസ്്‌ലിഗ് സംഘടിപ്പിച്ച മുസ്്‌ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നതായി പാണക്കാട് സാദിഖലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനാണ് ഇക്കാര്യത്തില്‍ പാര്‍ലമെന്റിലടക്കം എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്ന് തങ്ങള്‍ പറഞ്ഞു.

മണിപ്പൂരിലെ അരക്ഷിതാവസ്ഥയില്‍ ലീഗിന്റെ ഉത്കണ്ഠ അറിയിച്ച് പാര്‍ട്ടി നേതാക്കള്‍ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ അവിടെ സന്ദര്‍ശിക്കുമെന്നും തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

 

Chandrika Web: