X
    Categories: MoreViews

ആ ജീവനെടുത്തത് ബ്ലൂവെയ്ല്‍ കളിയാണെന്ന് നടി ഐശ്വര്യ രാജേഷ്

ബ്ലൂവെയ്ല്‍ എന്ന ഗെയിമിനെക്കുറിച്ച് വേവലാതിപ്പെടാത്തവരായി ഇന്ന് ആരുമില്ല. കുട്ടികളും കൗമാരക്കാരും ഇതിന്റെ പിടിയില്‍ അകപ്പെടുമോയെന്ന ഭീതിയില്‍ മാതാപിതാക്കള്‍ കഴിയുമ്പോഴും കേരള ഐടി സെല്‍ ഗെയിമിന് സ്ഥിരീകരണം നല്‍കിയിട്ടില്ല. സ്ഥിരീകരണം ഇല്ലെന്ന് പറയുമ്പോഴും ഗെയിംമൂലം നടന്ന മരണത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഐശ്വര്യ രാജേഷ്. തന്റെ അനിയന്റെ സുഹൃത്ത് ഈ ഗെയിം കളിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

തന്റെ അനിയന്റെ സുഹൃത്തിന് 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവന്റെ മരണം തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചുവെന്നാണ് അറിഞ്ഞത്. ഒരുപാട് കുട്ടികളാണ് ബ്ലുവെയില്‍ ഗെയിമിന് പിന്നാലെ പോകുന്നതെന്നും ഐശ്വര്യ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും ഇന്നത്തെ കാലത്ത് ജീവിതത്തില്‍ നിന്നൊഴിവാക്കാന്‍ സാധിക്കില്ല. പക്ഷേ അത് പക്വതയോടെ ഉപയോഗിക്കണമെന്നും ഗെയിം നിരോധിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ രണ്ടു കുട്ടികളുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും നീങ്ങാത്ത സാഹചര്യമാണ് നിലവില്‍. തിരുവനന്തപുരത്തും കണ്ണൂരിലുമാണ് കുട്ടികളുടെ ആത്മഹത്യ നടന്നത്.

chandrika: