ന്യൂഡല്‍ഹി: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. അര്‍ബുധരോഗത്തെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ മുംബൈ ലീലാവതി ആസ്പത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ സംസ്‌കാരചടങ്ങുകള്‍ നടന്നു.